തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ദളപതി വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചുവെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള മത്സരം നേരിട്ട് കാണാൻ ലക്ഷങ്ങൾ വേണം. ഫൈനൽ മത്സരം നേരിൽ കാണാനുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ബംഗളുരു: കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിൽ മുഖ്യപ്രതിയായി ജയിലിൽ കഴിയുന്ന സൂപ്പർതാരം ദർശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ബോസ് എന്ന കന്നഡ സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന ദർശന്റെയും ഭാര്യ വിജയലക്ഷ്മിയുടെയും അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ......
പാരിസ്/ദോഹ : ഖത്തർ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗം അന്താരാഷ്ട്ര സമൂഹത്തിന് വലിയൊരു നഷ്ടമാണെന്ന് യുനെസ്കോ (UNESCO) എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനും യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരപ്രതിനിധിയുമായ ഡോ. നാസർ ബിൻ ഹമദ് അൽ ഹിൻസാബ് പ്രസ്താവിച്ചു. ......
ദോഹ: ഖത്തറിന് നേരെയും അയൽ രാജ്യങ്ങളായ ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവടങ്ങൾക്ക് നേരെയും ഇറാൻ നടത്തിയ ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നതാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ അപകടകരമായ നീക്കങ്ങൾ. ......
ദോഹ: അന്തരിച്ച ഖത്തർ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളും ചരിത്രപരമായ പദ്ധതികളുമാണ് ഖത്തറിനെ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്തിയതെന്ന് പ്രമുഖ ഖത്തറി വ്യവസായികൾ അനുസ്മരിച്ചു. വൈവിധ്യമാർന്ന തന്ത്രപ്രധാന പദ്ധതികളിലൂടെ രാജ്യത്ത് സുസ്ഥിര വികസനത്തിന് ശക്തമായ അടിത്തറയിട്ടാണ് അദ്ദേഹം വിടവാങ്ങിയത്.
ഗ്യാസ് മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലൂടെ രാജ്യത്തിന് സുസ്ഥിരമായ വരുമാന മാർഗ്ഗം സൃഷ്ടിക്കുക മാത്രമല്ല, ആ വരുമാനം 'ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി' (QIA) വഴി ലോകമെമ്പാടുമുള്ള വിവിധ തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപിക്കാനും അദ്ദേഹം മുൻകൈ എടുത്തു. ......
ദോഹ:മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ആഗോള വിപണിയെയും സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ യു.എസ് പ്രൊഡ്യൂസർ വില സൂചികയിലുണ്ടായ വ്യത്യാസങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് $4,057 നിരക്കിൽ വ്യതിയാനങ്ങളില്ലാതെ തുടരുമ്പോൾ, വെള്ളി വിലയിൽ 1.8% ഇടിവ് രേഖപ്പെടുത്തി $57.55 ആയി. ......
ടെഹ്റാൻ/ദോഹ : ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വൻതോതിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെ മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധപ്രതീതി. കഴിഞ്ഞ ജൂൺ 17-ന് ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് (MoU) ശേഷമുള്ള ഏറ്റവും വലിയ സൈനിക സങ്കീർണ്ണതയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെയും തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇറാൻ പ്രദേശങ്ങളിൽ അമേരിക്ക കഴിഞ്ഞ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ എട്ടോളം പേർ കൊല്ലപ്പെട്ടിരുന്നു. ......
ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ ഭരണപരമായ ദീർഘവീക്ഷണങ്ങളെയും വിപ്ലവകരമായ തീരുമാനങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് മകൾ ശൈഖ അൽ മയാസ ബിന്ത് ഹമദ് അൽഥാനി എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമാകുന്നു. 'അൽ ജസീറ' മാധ്യമ ശൃംഖലയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഖത്തറിന്റെ ആധുനിക നവോത്ഥാനത്തിന് പിന്നിലെ പിതാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചാണ് ശൈഖ അൽ മയാസ വിശദീകരിക്കുന്നത്.
വ്യക്തിപരമായ നേട്ടങ്ങൾക്കോ പദവികൾക്കോ വേണ്ടിയാകരുത്, മറിച്ച് ചെയ്യുന്നതെന്തും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരിക്കണം എന്നർത്ഥം വരുന്ന "മക്യാസ് ഖത്തർ (The measure is Qatar)" എന്ന പിതാവിന്റെ ആപ്തവാക്യമാണ് തന്റെ ജീവിതത്തിന്റെ വഴികാട്ടിയെന്ന് അവർ കുറിച്ചു.അധികാര കൈമാറ്റത്തിൽ പിതാവ് കാണിച്ച അസാധാരണമായ മാതൃകയെ ലേഖനത്തിൽ ശൈഖ അൽ മയാസ എടുത്തുപറയുന്നുണ്ട്. ......
ദോഹ: അന്താരാഷ്ട്ര നെൽസൻ മണ്ടേല ദിനത്തിൽ, ആഫ്രിക്കൻ സിംഹത്തിന്റെ ചരിത്രപരമായ ഖത്തർ സന്ദർശനത്തിന്റെ ഓർമ്മകൾ പുതുക്കി ഇരുരാജ്യങ്ങളും. 1995 ഏപ്രിലിൽ നെൽസൻ മണ്ടേല ദോഹയിലെത്തിയതോടെയാണ് ഖത്തറും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചത്. ......